2006 നും 2018 നും ഇടയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ഒരു ദക്ഷിണാഫ്രിക്കൻ കളിക്കാരനായ മോർണേ മോർക്കലിനെ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ദക്ഷിണാഫ്രിക്ക സൃഷ്‌ടിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഇതിഹാസം ഇന്ന് ഇന്ത്യയുടെ ബോളിങ് പരിശീലകൻ കൂടിയാണ്. ഇത് കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസിനായി 2012 സീസണിൽ 16 മത്സരത്തിൽ നിന്നായി 25 വിക്കറ്റുകൾ നേടിയ താരം തിളങ്ങിയിരുന്നു.
2006-ൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മോർക്കൽ ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീമിനായി 86 ടെസ്റ്റുകൾ കളിച്ചു. 2018 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി 300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ ബൗളറായി അദ്ദേഹം മാറി. 117 ഏകദിനങ്ങളിലും 44 ട്വന്റി20 ഇന്റർനാഷണൽ മത്സരങ്ങളിലും അദ്ദേഹം കളിച്ചു, 2007 ലായിരുന്നു ഏകദിന ടി 20 ഫോർമാറ്റിൽ ഉള്ള അരങ്ങേറ്റം.
താരത്തിന് ഒരു ബൗളറും ആഗ്രഹിക്കാത്ത ഒരു റെക്കോർഡുണ്ട്. ഒരു നോബോളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയതിന്റെ അനാവശ്യ റെക്കോർഡ് മോർക്കലിന്റെ പേരിലാണ്. അത്തരത്തിലുള്ള 13 വിക്കറ്റുകളുടെ റെക്കോർഡ് അദ്ദേഹത്തിനുണ്ട്. ടി 20 യിൽ ഏറ്റവും കൂടുതൽ നോ ബോളുകൾ എറിഞ്ഞ താരവും മോർക്കൽ തന്നെ.
കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലുമായി 497 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
Discussion about this post