ക്രിക്കറ്റിൽ എന്താണ് മൈൻഡ് ഗെയിമിന്റെ പ്രസക്തി എന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ അവർക്ക് ഇംഗ്ലണ്ട് ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ അവസാന ദിനത്തിലെ ലഞ്ചിന് മുമ്പുള്ള ജഡേജയുടെ ഓവർ കാണിച്ചുകൊടുക്കുക, അവർക്ക് മനസിലാകും എന്താണ് സ്കില്ലിനും വാശിക്കും ജയിക്കാനുള്ള ആഗ്രഹത്തിനും ഒപ്പം ക്രിക്കറ്റിൽ മൈൻഡ് ഗെയിമിന്റെ പ്രസക്തി എന്ന്.
ഇന്ത്യ ഉയർത്തിയ 608 റൺ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് എങ്ങനെ എങ്കിലും ഒരു സമനില മോഹിച്ചാണ് ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങിയത്. ഇന്നലത്തെ ദിനം മൂന്നിന് 77 എന്ന നിലയിൽ അവസാനിപ്പിച്ച ഇംഗ്ലണ്ട് തുടക്കം തന്നെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. ഇന്ത്യക്കായി ഈ ടെസ്റ്റിൽ തകർപ്പൻ പ്രകടനം നടത്തിയ ആകാശ് ദീപ് തുടക്കത്തിൽ തന്നെ ഒലി പോപ്പിന്റെ ( 24 ) വിക്കറ്റ് എടുത്ത് തുടങ്ങി താരത്തിന്റെ കുറ്റി തെറിപ്പിച്ചു. പിന്നാലെ ഇന്ത്യ ഉയർത്തിയ ഏത് സ്കോറും പിന്തുടരും എന്ന് പറഞ്ഞ ഹാരി ബ്രൂക്കിനെ വിക്കറ്റ് മുന്നിൽ കുടുക്കിയ പന്ത് അത്ര മികച്ചത് ആയിരുന്നു. വിക്കറ്റ് ടു വിക്കറ്റ് അത്ര മികച്ച രീതിയിൽ പന്തെറിഞ്ഞ ആകാശ് തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയാണ്.
ശേഷം ക്രീസിൽ ഒന്നിച്ച നായകൻ സ്റ്റോക്സ്- ജാമി സ്മിത്ത് സഖ്യം കൂടുതൽ അപകടം ഒന്നും ഉണ്ടാകാതെ മുന്നോട്ട് പോകും എന്ന് കരുതിയ സമയത്ത് ജഡേജ പരിചയസമ്പത്ത് കാണിച്ചു. ലഞ്ചിന് മുമ്പ് ഒരു ഓവർ കൂടി കിട്ടാനായി തന്റെ ഓവർ 100 സെക്കന്റിന് ഉള്ളിൽ ആണ് താരം എറിഞ്ഞ് തീർത്തത്. ഇത് ഗുണം ചെയ്യുകയും ലഞ്ചിന് മുമ്പുള്ള അവസാന ഓവറിൽ വാഷിംഗ്‌ടൺ സുന്ദർ അപകടകാരിയായ സ്റ്റോക്‌സിനെ ( 33 ) വിക്കറ്റിന് മുന്നിൽ കുടിക്കുകയും ചെയ്തു.
ലഞ്ചിന് മുമ്പ് ഇന്ത്യയ്ക്ക് പൂര്ണാധിപത്യം നൽകുന്നതായി ഈ വിക്കറ്റ്. എന്തായാലും എന്താണ് പരിചയസമ്പത്തിന്റെ ഗുണം എന്ന് വളർന്ന് വരുന്ന ക്രിക്കറ്റ് താരങ്ങൾ പഠിക്കാൻ നോക്കുക ആണെങ്കിൽ ഈ മുഹൂർത്തമൊക്കെ അവർക്ക് ഉപകരിക്കും എന്ന് പറയാം. ഒടുവിൽ വിവരം കിട്ടുമ്പോൾ 173 – 6 എന്ന നിലയിലാണ് ഇംഗ്ലണ്ട് നിൽക്കുന്നത്.
Discussion about this post