ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂത്യവാക്യത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. രസിപ്പിച്ച് തുടങ്ങിയ ചിത്രം അവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് അവസാനിച്ചിരിക്കുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും പിതാവിന്റെ വിയോഗത്തിന്റെയും വേദയിൽ നിന്ന് കരകയറുകയാണ് ഷൈൻ ടോം ചാക്കോ.
ഇനി ലഹരി ഉപയോഗിക്കില്ലെന്നത് കുടുംബത്തിനും എന്നെ സ്നേഹിക്കുന്ന മുഴുവൻ ആളുകൾക്കും വേണ്ടി എടുത്ത തീരുമാനമാണെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. ആത്മാർത്ഥമായി തന്നെ താൻ ആ ശീലത്തിൽ നിന്നും പുറത്ത് കടക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായി ഒരു മാസത്തിലേറെയായി തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തുവെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്
ഇപ്പോഴും വിവിധതരം പ്രലോഭനങ്ങൾ ചുറ്റുമുണ്ട്. എന്നാൽ ഓരോ ദിവസവും ഞാൻ അതിനെ അതിജീവിക്കുന്നു. അതാണിപ്പോൾ എനിക്ക് ജീവിതത്തിൽ കൂടുതൽ ‘കിക്ക്’ നൽകുന്നത് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.ഏറ്റവും വലിയ പ്ലഷർ ചുറ്റുമുള്ളവരുടെ സന്തോഷവും സമാധാനവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിനും മുകളിൽ സന്തോഷം നൽകുന്ന ഒരു ലഹരിവസ്തുവും ഈ ലോകത്തില്ല എന്ന യാഥാർഥ്യം മനസ്സിലായെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്
Discussion about this post