ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ആ നാണക്കേട് ഇന്ത്യ അങ്ങോട്ട് തീർത്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 608 റൺ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി. രണ്ട് ഇന്നിങ്‌സിലുമായി 430 റൺ നേടിയ ഇന്ത്യൻ നായകൻ ഗിൽ ആണ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തിന് ശേഷം രണ്ടാം മത്സരത്തിലേക്ക് വന്നപ്പോൾ അവർ കളിയുടെ എല്ലാ മേഖലയിലും പുറകിൽ പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചതെന്ന് പറയാം. ആദ്യ ഇന്നിങ്സിൽ ലീഡ് ഇന്ത്യ നേടിയപ്പോൾ തന്നെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചിരുന്നു. ശേഷം രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ പൂർണ മികവിലേക്ക് എത്തിയതോടെ ഇംഗ്ലണ്ട് തോറ്റു.
എന്തായാലും മത്സരത്തിലെ തോൽവിക്ക് ഇടയിലും ന്യായീകരണവുമായി എത്തുകയാണ് ബെൻ സ്റ്റോക്സ്, വാക്കുകൾ ഇങ്ങനെ
” വളരെ കടുപ്പമേറിയ തോൽവിയാണിത്. രണ്ടു മുഹൂർത്തങ്ങൾ ഈ കളിയിലുണ്ടായിരുന്നു. അവരെ അഞ്ചിന് 200 റൺസിന് ലഭിച്ചിട്ടും അതു ഞങ്ങൾക്കു മുതലാക്കാനായില്ല. അതിനു ശേഷം അവരുടെ വലിയ സ്‌കോറിനെതിരേ ആദ്യ ഇന്നിങ്‌സിൽ അഞ്ചിന് 80 റൺസിൽ നിന്നും തിരിച്ചുവരികയെന്നതു വളരെ കടുപ്പവുമാണ്. ഈ ഗെയിമിന്റെ തുടക്കത്തിലേക്കു നോക്കിയാൽ ഇന്ത്യ 5 വിക്കറ്റിനു 200 റൺസിൽ നിൽക്കവെ ഞങ്ങൾ പെട്ടെന്നു കുറച്ചു വിക്കറ്റുകൾ കൂടി നേടിയിരുന്നെങ്കിൽ കാര്യങ്ങളിൽ മാറിയേനെ. ഗെയിം കൂടുതൽ കൂടുതൽ ആഴത്തിലേക്കു പോകവെ ഞങ്ങളെക്കാൾ ഇന്ത്യക്ക് അനുയോജ്യമായ വിക്കറ്റായി ഇതു മാറുകയും ചെയ്തു” ബെൻ സ്റ്റോക്സ് പറഞ്ഞു.
എന്തായാലും മത്സരം പുരോഗമിക്കുന്ന സമയത്ത് വിക്കറ്റ് ഇന്ത്യൻ പിച്ചിന് സമാനമായിട്ടാണ് പെരുമാറിയത് എന്ന അഭിപ്രയത്തിന് ട്രോളുകൾ വരുന്നുണ്ട്.
Discussion about this post