സ്‌കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. 10 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട് കടലൂരിലാണ് സംഭവം. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലെവൽ ക്രോസിലാണ് ദുരന്തം. ചെന്നെ-തിരുച്ചന്തൂർ ട്രെയിനാണ് വാനിൽ ഇടിച്ചത്.
കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ദൂരെ നിന്ന് ട്രെയിൻ വരുന്നത് കണ്ടിട്ടും സ്‌കൂൾ വാനിന്റെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്നു. ഇതാണ് അപകടത്തിന് കാരണമെന്നും ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ,ലെവൽ ക്രോസിൽ ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയതാണെന്നാണ് ആരോപണം.
Discussion about this post