രാഷ്ട്രപതിമാരുടെ പേരുകൾ പോലും ശരിയായി ഓർത്തെടുത്ത് പറയാനാവാതെ വെട്ടിവിയർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചത്തീസ്ഗഢിൽ നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസ് അദ്ധ്യക്ഷന് അബദ്ധം പിണഞ്ഞത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ മുർമ ജി എന്നാണ് ഖാർഗെ വിളിച്ചത്. മുർമുവെന്ന് തിരുത്തിയെങ്കിലും പിന്നാലെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേര് കോവിന്ദിന് പകരം കോവിഡ് എന്നാണ് തെറ്റായി ഉച്ചരിച്ചത്.
മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസംഗത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. സ്ത്രീവിരുദ്ധ,ദളിത് വിരുദ്ധ,ആദിവാസം വിരുദ്ധ പ്രസ്താവനകളാണ് കോൺഗ്രസ് അദ്ധ്യക്ഷൻ നടത്തിയതെന്ന് ബിജെപി വിമർശിച്ചു.
കോൺഗ്രസ് പ്രസിഡന്റ് ദ്രൗപതി മുർമുവിനെതിരെ ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചു. മുഴുവൻ ആദിവാസി സമൂഹവും ഇതിനെ അപലപിക്കുന്നു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെതിരെ പോലും അദ്ദേഹം കോവിഡ് പോലുള്ള വാക്കുകൾ ഉപയോഗിച്ചുവെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
കോൺഗ്രസിന് എസ്സി, എസ്ടി സമൂഹത്തോടുള്ള ആഴത്തിലുള്ള വിദ്വേഷമാണ് ഈ പരാമർശങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.’രാഷ്ട്രപതി ദ്രൗപതി മുർമുവിനെ മുർമ ജി എന്നും കോവിന്ദ് ജിയെ കോവിഡ് ജി എന്നും വിളിച്ച് അവർ ഭൂമി കൈയേറ്റക്കാരാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ നടത്തിയ പരാമർശം എസ്സി, എസ്ടി സമൂഹത്തോടുള്ള കോൺഗ്രസിന്റെ ആഴത്തിലുള്ള വെറുപ്പിനെയാണ് പ്രതിഫലിപ്പിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Discussion about this post