എറണാകുളം : കീം പരീക്ഷാഫലത്തിൽ കേരള സർക്കാരിന് വൻ തിരിച്ചടി. കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഹൈക്കോടതി പരീക്ഷാഫലം റദ്ദാക്കിയിരിക്കുന്നത്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയുള്ള ഹൈക്കോടതിയുടെ ഈ നടപടി സംസ്ഥാന സർക്കാരിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജസ്റ്റിസ് ഡി കെ സിംഗ് ആണ് വിധി പ്രസ്താവിച്ചത്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികൾക്ക് ദോഷകരമായ രീതിയിലാണെന്ന് കോടതി കണ്ടെത്തി.
കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതൽ കീം പരീക്ഷാഫലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നത്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശുപാർശയായിരുന്നു ഇത്. തമിഴ്നാട് മാതൃകയിൽ സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധമായിരുന്നു പരീക്ഷാഫലം.
Discussion about this post