കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരള സന്ദർശനത്തിന് എത്തുന്നു. വെള്ളിയാഴ്ച 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി വൈകിട്ട് നാല് മണിയോടെ കണ്ണൂരിലേക്ക് തിരിക്കും . തുടർന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തും.
രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം കഴിഞ്ഞ ആഴ്ച ക്ഷേത്രത്തിൽ അനാഛാദനം ചെയ്തിരുന്നു. ഗവർണർ രാജേന്ദ്ര അർലേക്കറാണ് അനാഛാദനം നിർവഹിച്ചത്. 14 അടി ഉയരവും 4200 കിലോഗ്രാം ഭാരവുമുള്ള ശിൽപമാണ് അനാഛാദനം ചെയ്തത്. ഇതിനു പിന്നാലെയാണ് അമിത് ഷാ സന്ദർശനത്തിനെത്തുന്നത്. രാത്രിയോടെ ഡൽഹിക്ക് പോകും. ‘
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാർഡുതല പ്രതിനിധികളുടെ യോഗത്തിൽ ‘കേരളം മിഷൻ 2025’ അമിത് ഷാ പ്രഖ്യാപിക്കും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാർഡ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെയും വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് ഈ യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കും.
Discussion about this post