ഇന്നലെ ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ജസ്പ്രീത് ബുംറ ഗ്രൗണ്ട് ഒഫീഷ്യലുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത് കാണാൻ സാധിച്ചു. പിച്ച് പരിശോധിക്കാനും അതിലേക്ക് പ്രവേശിക്കാനും ബുംറ എത്തിയതാണ് ഗ്രൗണ്ട് ഒഫീഷ്യൽസിനെ ചൊടിപ്പിച്ചത്. പിച്ചിൽ നിന്ന് മാറി നില്ക്കാൻ ഉടനടി അവർ താരത്തോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ടാം മത്സരത്തിൽ കളിക്കാതിരുന്ന ബുംറ പ്രസീദ് കൃഷ്ണക്ക് പകരക്കാരനായിട്ടാണ് മടങ്ങിയെത്തിയത്.
മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ജസ്പ്രീത് ബുംറ പിച്ചിന്റെ അടുത്തേക്ക് എത്തുക ആയിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പിച്ചിൽ നിന്ന് അകലം പാലിച്ചെങ്കിലും ബുംറ തൊട്ടടുത്ത് എത്തി. ഒരു ഗ്രൗണ്ട് ഓഫീസർ ഉടൻ തന്നെ പ്രധാന പ്രതലത്തിലേക്ക് കാലെടുത്തു വയ്ക്കരുതെന്ന് താരത്തിന് മുന്നറിയിപ്പ് നൽകി. മറുപടിയായി, ബുംറ കളിയായി പിച്ചിൽ കാൽ വയ്ക്കുന്നതായി അഭിനയിച്ചു. വീണ്ടും ഓർമപ്പെടുത്തൽ വന്നപ്പോൾ, ഇന്ത്യൻ പേസർ രണ്ടടി പിന്നോട്ട് വച്ചു നടക്കുക ആയിരുന്നു. പിച്ചിന്റെ പ്രധാന പ്രതലത്തിൽ മത്സരത്തിന് മുമ്പ് താരങ്ങൾ പ്രവേശിക്കരുതെന്ന് കർശന നിർദേശം ഉള്ളപ്പോൾ ആണ് ബുംറ അങ്ങനെ ഒരു പ്രവർത്തിക്ക് ശ്രമിച്ചത്.
അതേസമയം മത്സരത്തിലേക്ക് വന്നാൽ രണ്ട് ടീമുകൾക്കും തുല്യ മേധാവിത്വം നൽകിയ ആദ്യ ദിനമാണ് അവസാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തിട്ടുണ്ട്. ജോ റൂട്ട് (99), ബെൻ സ്‌റ്റോക്‌സ് (39) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ന് ആദ്യ സെക്ഷനിൽ തന്നെ ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റുകൾ വീഴ്ത്താനാകും ഇന്ത്യ ശ്രമിക്കുക .
— Nihari Korma (@NihariVsKorma) July 10, 2025
Discussion about this post