ഇന്ത്യ – ഇംഗ്ലണ്ട് ആരാധകരെ സംബന്ധിച്ച് നെഞ്ചിടിപ്പ് കൂട്ടുന്ന മണിക്കൂറുകളാണ് കടന്നുപോകുന്നത്. എന്തായാലും മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആവേശം ആരംഭിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക് ഇന്ത്യയ്ക്ക് അപായ സൂചന നൽകി രംഗത്ത്. “ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയുടെ ആറ് വിക്കറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം” ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ക്രിക്കറ്റിന്റെ മെക്കയിൽ തങ്ങളുടെ ആരാധകരുടെ കൈയടികൾക്കും ആർപ്പുവിളികൾക്കും ഇടയിൽ ജയിച്ചുകയറാൻ പറ്റുമെന്നാണ് പരിശീലകൻ പറയുന്നത്.
വിജയത്തിനായി 193 റൺസ് പിന്തുടരുന്ന ഇന്ത്യ, നാലാം ദിവസം നാലിന് 58 എന്ന നിലയിൽ നിലയിലാണ് നിൽക്കുന്നത്. കെഎൽ രാഹുൽ 33 റൺസുമായി പുറത്താകാതെ നിൽക്കുമ്പോൾ ഋഷഭ് പന്ത് ആയിരിക്കും അദ്ദേഹത്തിന് കൂട്ടായി ഇന്ന് ഇറങ്ങുക. ഓപ്പണർ യശസ്വി ജയ്‌സ്വാൾ (0), കരുൺ നായർ (14), ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ (6) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.
ആദ്യ നാല് ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ബാറ്റർമാർ സീം ഡെലിവറികളെ ഭയക്കണം എന്ന് തന്നെ പറയാം. “പിച്ചിൽ നല്ല രീതിയിൽ ബൗൺസ് ഉണ്ട്. നഴ്സറി എൻഡിലും പവലിയൻ എൻഡിലും നമുക്ക് അത് കാണാൻ സാധിക്കും. അതാണ് ഞങ്ങളുടെ പ്രതീക്ഷ. നാളെ ഇന്ത്യയുടെ 6 വിക്കറ്റുകളും ആദ്യ മണിക്കൂറിൽ തന്നെ വീഴും.” ട്രെക്കോത്തിക് ദിവസത്തെ കളിയുടെ അവസാനം പത്രസമ്മേളനത്തിൽ പറഞ്ഞു.
“ഇന്നലത്തെ രണ്ട് വൈകിയുള്ള വിക്കറ്റുകൾ എനിക്ക് പ്രതീക്ഷ നൽകുന്നു. നാളെ ആദ്യ മണിക്കൂറിനെ ചുറ്റിപ്പറ്റിയായിരിക്കും കാര്യങ്ങൾ.” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ക്രീസിൽ സെറ്റ് ആയ രാഹുലിലും ഉപനായകൻ പന്തിലും തന്നെയാണ് ഇന്ത്യൻ പ്രതീക്ഷ അത്രയും
Discussion about this post