സുഹൃത്തിന്റെ വിവാഹവിരുന്നിന് ഒരു കഷ്ണം ചിക്കൻ പീസ് അധികം ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി.കർണാടകയിലെ ബെലഗാവി ജില്ലയിൽ ഇന്നലെയാണ് സംഭവം. യരഗാട്ടി താലൂക്ക് സ്വദേശി വിനോദ് മലഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്തിന്റെ വിവാഹവിരുന്നിനെത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തിന്റെ ഫാമിലായിരുന്നു വിരുന്ന്. ആഹാരം കഴിക്കുന്നതിനിടെ ഇറച്ചിക്കറി വിളമ്പുകയായിരുന്ന ആളോട് യുവാവ് ഒരു കഷ്ണം ഇറച്ചികൂടെ ഇടാമോയെന്നും കറി കുറവാണ് നൽകിയതെന്നും പരാതിപ്പെട്ടു. ഇതോടെ ഇരുവരും തർക്കത്തിലാവുകയും,പിന്നാലെ സവാള അരിയാൻ ഉപയോഗിച്ച കത്തി കൊണ്ട് വിളമ്പുകാരൻ വിട്ടാൽ ഹരിഗോപ്പ്,വിനോദിനെ കുത്തി. യുവാവ് തത്ക്ഷണം മരിച്ചുവീഴുകയായിരുന്നു.
Discussion about this post