മുംബൈ: ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍
വിസമ്മതിച്ച എംഎല്‍എയെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ആള് ഇന്ത്യ മജ്ലിസു ഇത്തിഹാദുല്‍ മുസ്ലിമീന് എം.എല്‍.എയെ വാരിസ് പത്താനെയാണ് മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
. അസദുദ്ദീന്‍ ഉവൈസിയുടെ അടുത്ത അനുയായി കൂടിയാണ് വാരിസ് പത്താന്. കത്തിയെടുത്തു തൊണ്ടയില്‍ വെച്ചാലും ഭാരത് മാതാ കി ജയ് എന്ന് വിളിക്കില്ലെന്ന് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പരാമര്‍ശം വിവാദമായിരുന്നു. ‘ഭാരത് മാതാ കി ജയ്’ വിളിക്കാത്തതിനെ തുടര്‍ന്ന് വാരിസ് പത്താനെ പുറത്താക്കണമെന്ന് മറ്റ് കക്ഷികളിലെ എം.എല്‍.എമാര്‍ ആവശ്യപ്പെടുകയായിരുന്നു.
പാര്‍ലമെന്ററി കാര്യ മന്ത്രി റനീത് പാട്ടീല്‍ ബജറ്റ് സമയത്ത് വാരിസിനെ പുറത്താക്കണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സഭ ഇത് അംഗീകരിക്കുകയായിരുന്നു. ബജറ്റ് സമ്മേളനം തീരുന്നത് വരെയാണ് സസ്പെന്ഷന്. ‘ഞാന്‍ ജയ് ഹിന്ദ് എന്ന് പറയും, എന്നാല്‍ ‘ഭാരത് മാതാ കി ജയ്’ എന്നു വിളിക്കില്ല, ഭരണഘടന തരുന്ന അവകാശമാണത്വാരിസ് പത്താന് സംഭവത്തോട് പ്രതികരിച്ചു. ആള് ഇന്ത്യ മജ്ലിസു ഇത്തിഹാദുല്‍ മുസ്ലിമീന് മഹാരാഷ്ട്ര നിയമസഭയില്‍ നാല് എം.എല്‍.എമാരാണുള്ളത്.
Discussion about this post