ഡല്‍ഹി: ഇന്ത്യന്‍ ദേശീയതയുടെ നിര്‍വചനം ഭാരത് മാതാ കീ ജയ് മാത്രമാണെന്ന് ബോളിവുഡ് നടന് അനുപം ഖേറിന്റെ ട്വീറ്റ്. ബാക്കിയുള്ളതെല്ലാം അവരവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഒഴിവുകഴിവിന് വേണ്ടി പറയുന്നതാണെന്നും അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.
ഭാരത് മാതാ കീ ജയ് വിളിക്കില്ല എന്ന അസദുദ്ദീന്‍ ഉവൈസിയുടെ പ്രതികരണത്തിന് മറുപടിയായാണ് അനുപം ഖേറിന്റെ പ്രതികരണം. ഉവൈസിയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി രാംദാസ് ഖാദവും ഗോരഖ്പൂരിലെ ലോക്സഭാംഗവുമായ യോഗി ആദിത്യനാഥും രംഗത്തത്തെിയിരുന്നു.
Discussion about this post