ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഉത്തരം നൽകാമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്റിൽ എല്ലാ ചോദ്യങ്ങൾക്കും സർക്കാർ ഉത്തരം നൽകും. ഏതുവിധ ചർച്ചകൾക്കും കേന്ദ്രസർക്കാർ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാർലമെന്റ് സുഗമമായി നടത്തുന്നതിന് സർക്കാരും പ്രതിപക്ഷവും തമ്മിൽ ഏകോപനം ഉണ്ടായിരിക്കണമെന്ന് സർവകക്ഷി യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ പാർട്ടികളുടെയും നേതാക്കളുടെ യോഗം ചേർന്നതായും കിരൺ റിജിജു അറിയിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ആകെ 51 രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര എംപിമാരും ആണ് പങ്കെടുക്കുക. ഈ 51 പാർട്ടികളിലെയുമായി 54 അംഗങ്ങൾ ഇന്ന് നടന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. എല്ലാവരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കേന്ദ്രസർക്കാർ കണക്കിലെടുക്കും. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള രാഷ്ട്രീയ പാർട്ടികളായിരിക്കാം നമ്മൾ, പക്ഷേ പാർലമെന്റ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്നും കിരൺ റിജിജു വ്യക്തമാക്കി.
Discussion about this post