ഭുവനേശ്വർ : 19 വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ കോൺഗ്രസ് വിദ്യാർത്ഥിയെ നേതാവ് അറസ്റ്റിൽ. ഒഡീഷയിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) പ്രസിഡന്റ് ഉദിത് പ്രധാൻ ആണ് അറസ്റ്റിലായിട്ടുള്ളത്. 19 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ ബലാത്സംഗ ആരോപണത്തെ തുടർന്നാണ് ഒഡീഷ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മാർച്ചിൽ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ഉദിത് പ്രധാൻ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇരയുടെ പരാതി. ഉദിത് പ്രധാൻ നൽകിയ ശീതളപാനീയം കുടിച്ചയുടനെ എനിക്ക് തലകറക്കം തുടങ്ങി. പിന്നീട് തനിക്ക് ഒന്നും ഓർമ്മ ഉണ്ടായില്ലെന്നും മയക്കം വിട്ട് എണീറ്റപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിയതായും വിദ്യാർത്ഥിനി പരാതിയിൽ സൂചിപ്പിക്കുന്നു.
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 64(1), 123, 296, 74, 351(2) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹോട്ടൽ രേഖകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post