മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 3.20നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി. ആരോഗ്യമന്ത്രി വീണ ജോർജ്ജും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിരവധി പാർട്ടി പ്രവർത്തകരും അച്യുതാനന്ദനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. നിലവിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം ആശുപത്രിയിൽ ഉണ്ട്.
പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നു. 2020 ജനുവരിയിൽ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
Discussion about this post