Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കാമുകിയെ കാണാനെത്തി, കുടുങ്ങി ‘എൽ മെഞ്ചോ’; ലഹരി രാജാവിനെ വീഴ്ത്തിയത് പ്രണയം! 70 മരണം, കത്തിയെരിഞ്ഞ് മെക്സിക്കോ

by Brave India Desk
Feb 24, 2026, 01:18 pm IST
in International
Share on FacebookTweetWhatsAppTelegram

ലോകത്തെ വിറപ്പിച്ച മെക്സിക്കൻ മയക്കുമരുന്ന് മാഫിയാ തലവൻ നെമീസിയോ ഒസെഗ്വേര സെർവാന്റസ് എന്ന ‘എൽ മെഞ്ചോ’ കുടുങ്ങിയത് സ്വന്തം കാമുകിയിലൂടെയാണെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മെക്സിക്കൻ പ്രതിരോധ മന്ത്രാലയം. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന എൽ മെഞ്ചോയെ ഞായറാഴ്ചയാണ് മെക്സിക്കൻ സൈന്യം പിടികൂടി വധിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ നടത്തിയ ഈ വൻ ഓപ്പറേഷനിൽ ഇയാളുടെ വലംകൈ ഉൾപ്പെടെ 70-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

എൽ മെഞ്ചോയുടെ കാമുകിയെയും അവരുടെ വിശ്വസ്തനായ സഹായിയെയും മാസങ്ങളായി സൈനിക ഇൻവെസ്റ്റിഗേറ്റർമാർ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാമുകിയെയും കൊണ്ട് സഹായി ജാലിസ്‌കോയിലെ തപാൽപയിലുള്ള ഒരു രഹസ്യ കേന്ദ്രത്തിലെത്തി. അമേരിക്കൻ ഏജൻസികൾ നൽകിയ ജിപിഎസ് വിവരങ്ങളും ലൊക്കേഷനും സൈന്യം കൃത്യമായി പിന്തുടർന്നു. കാമുകി ഒപ്പം താമസിച്ച രാത്രി മുഴുവൻ കാത്തുനിന്ന സ്പെഷ്യൽ ഫോഴ്സ്, പുലർച്ചെ അവർ മടങ്ങിയതിന് പിന്നാലെയാണ് ആക്രമണം ആരംഭിച്ചത്. ആറ് ഹെലികോപ്റ്ററുകളും നൂറുകണക്കിന് കമാൻഡോകളും പ്രദേശം വളഞ്ഞു.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൈന്യത്തെ കണ്ടതോടെ ഇയാളുടെ സുരക്ഷാ സംഘം റോക്കറ്റ് ലോഞ്ചറുകളും അത്യാധുനിക തോക്കുകളും ഉപയോഗിച്ച് അതിശക്തമായി പ്രത്യാക്രമണം നടത്തി. ഈ വെടിവെപ്പിനിടെ എൽ മെഞ്ചോ രണ്ട് ബോഡിഗാർഡുകൾക്കൊപ്പം കാടിനുള്ളിലേക്ക് രക്ഷപെടാൻ ശ്രമിച്ചെങ്കിലും സ്പെഷ്യൽ ഫോഴ്സ് വിട്ടില്ല. ഒടുവിൽ കാടിനുള്ളിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. പിടികൂടുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ എൽ മെഞ്ചോ മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്ററിൽ വെച്ചാണ് മരിച്ചത്.

എൽ മെഞ്ചോയുടെ വലംകൈ ആയ ‘എൽ തുളി’ എന്നറിയപ്പെടുന്ന കുറ്റവാളി ഓരോ സൈനികനെ കൊല്ലുന്നതിനും 20,000 പെസോ (ഏകദേശം 1000 ഡോളർ) ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇയാൾ നടത്തിയ പ്രത്യാക്രമണത്തിൽ 25 നാഷണൽ ഗാർഡ് അംഗങ്ങളും പ്രിസൺ ഓഫീസറും ഉൾപ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മിന്നൽ നീക്കത്തിലൂടെ സൈന്യം എൽ തുളിയെയും വധിച്ചു. ഇയാളിൽ നിന്ന് 1.4 മില്യൺ ഡോളറും വൻ ആയുധശേഖരവും കണ്ടെടുത്തു. ലഹരി രാജാവിന്റെ മൃതദേഹം വിട്ടുകിട്ടാൻ കാർട്ടൽ അംഗങ്ങൾ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും ആക്രമണം തുടരുകയാണ്.

Tags: mexico
ShareTweetSendShare

Latest stories from this section

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies