കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.മൂന്ന് പേരുടെ നില ഗുരുതരം. വടക്കൻ കർണാടകയിലെ റായ്ച്ചൂരിലാണ് ദാരുണസംഭവം. സിരവാർ തിമ്മപ്പുർ സ്വദേശി രമേശ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്.
രണ്ടേക്കറിലായി പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും കൃഷി ചെയ്ത് വരികയാണ് രമേശ്. ഈ കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളിൽ കീടനാശിനി തളിച്ചിരുന്നു. തിങ്കൾ രാത്രി കുടുംബാംഗങ്ങൾ എല്ലാവരും അമരക്കയും റൊട്ടിയും ചോറും കഴിച്ചു. തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെ വയറുവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Discussion about this post