ഡല്‍ഹി: ആഗ്രയില്‍ മന്ത്രി സ്മൃതി ഇറാനിയുടെ കാറിടിച്ച് ഡോക്ടര്‍ മരിച്ചവെന്നത് വ്യാജവാര്‍ത്തയെന്ന് തെളിയിച്ച് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത. ആഗ്രയ്ക്കടുത്ത് ദേശീയ പാതയില്‍ സ്മൃതി ഇറാനി സഞ്ചരിച്ചിരുന്ന കാറിടിച്ച് ഡോക്ടര്‍ മരിച്ചുവെന്നും, സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടും സ്മൃതി ഇറാനി അത് നിരാകരിച്ചു എന്നുമായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയകളില്‍ പലരും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഡോക്ടറെ ഇടിച്ച കാറിന്റെ ഉടമസ്ഥന് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തുവെന്ന വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ പത്രം ഇന്നത്തെ ആദ്യ പേജില്‍ പ്രസിദ്ധീകരിച്ചു. ഡോക്ടറെ ഇടിച്ചിട്ട ഡിഎല്‍-3സി-ബിഎ5315 എന്ന നമ്പറിലുള്ള കാറിന്റെ ഉടമ ഡിപിംള്‍ അറോറയാണ് കോടതിയില്‍ കീഴടങ്ങിയത്. ഡോക്ടറെ ഇടിച്ചത് തന്റെ കാര്‍ തന്നെയാണെന്ന് അറോറ പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. 2000രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവച്ച് അറോറ ജാമ്യം നേടി.
Discussion about this post