സംസ്ഥാനത്ത് കർക്കടക വാവിനോടനുബന്ധിച്ച ബലിതർപ്പണം ആരംഭിച്ചു. ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. കനത്ത മഴ പോലും വകവയ്ക്കാതെ പല ഇടങ്ങളിലും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തുന്നത്.
തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വർക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 2.30 മുതൽ തുടക്കമായി.മേൽ ശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 62 ബലിതറകളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഓരേസമയം 500 പേർക്ക് നിന്ന് തൊഴാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ.
പിതൃക്കൾക്ക് വളരെ പ്രധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. അമാവാസി ദിനത്തിൽ എല്ലാ മാസവും ബലിതർപ്പണം നടത്താമെങ്കിലും രാമായണ മാസം കൂടിയായ കർക്കടകത്തിലെ വാവുബലിക്ക് പ്രത്യേക പ്രധാന്യമുള്ളത്.











Discussion about this post