ന്യൂഡൽഹി : ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിൽ നടത്താൻ ബിസിസിഐ സമ്മതമറിയിച്ചു. വ്യാഴാഴ്ച നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിലാണ് ടൂർണമെന്റിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. സെപ്റ്റംബറിൽ യുഎഇയിൽ ഏഷ്യാകപ്പ് നടത്താം എന്നാണ് ചർച്ചയിൽ തീരുമാനമായിട്ടുള്ളത്.
ദുബായിലും അബുദാബിയിലുമായി മത്സരങ്ങൾ നടത്താനാണ് സാധ്യത.
2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ആയിരിക്കാനാണ് സാധ്യതയുള്ളത്. അങ്ങനെയായാൽ ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ മത്സരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഏഷ്യാ കപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു.
Discussion about this post