ഇസ്ലാമാബാദ് : പാകിസ്താനിൽ ഒരു വനിതാ ടിക്ടോക് താരം കൂടി കൊല്ലപ്പെട്ടു. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വനിതാ ടിക്ടോക് താരം കൊല്ലപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള സുമീറ രജ്പുതിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുമീറയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മകൾ പോലീസിനു മൊഴി നൽകിയിട്ടുള്ളത്. പാകിസ്താനിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരഭിമാന കൊലപാതകങ്ങളുടെ ഒടുവിലത്തെ ഇരയാണ് സുമീറ. സിന്ധിലെ ഘോട്കി ജില്ലയിലെ ബാഗോ വാ പ്രദേശത്തുള്ള വീട്ടിൽ ആണ് സമീറയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികൾ സുമീറയ്ക്ക് വിഷ ഗുളികകൾ നൽകിയെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും 15 വയസ്സുകാരിയായ മകൾ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും രണ്ടാം വിവാഹത്തിന് സമ്മതിക്കാതിരുന്നതും ആണ് സുമീറയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മകളുടെ മൊഴി. ടിക് ടോക്കിൽ 58,000 ഫോളോവേഴ്‌സ് ഉള്ള ഇൻഫ്ലുവൻസറാണ് കൊല്ലപ്പെട്ട സുമീറ.









Discussion about this post