ഡല്‍ഹി: കുട്ടികളില്‍ രാജ്യസ്നേഹത്തിന്റെ വെളിച്ചം പകരാന്‍ വിരമിച്ച സൈനികര്‍ക്ക് അവസരം നല്കി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ്. ശാരീരകവും മാനസികവുമായി കുട്ടികള്‍ക്ക് കരുത്തുപകരാന്‍ വിരമിച്ച സൈനികരെ കേന്ദ്രീയവിദ്യാലയങ്ങളില്‍ പി.ടി അധ്യാപകരാക്കാനാണ് കേന്ദ്രനീക്കം. സങ്കല്പിക്കാന് പോലും കഴിയാത്ത സാഹചര്യങ്ങള്‍ അതിജീവിച്ച സൈനികരുടെ മനോബലം കുട്ടികളെ സ്വാധീനിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.
നൂറ്റിയിരുപത് കോടിയിലേറെ വരുന്ന ഒരു ജനതയ്ക്ക് നിര്‍ഭയരും സ്വതന്ത്രരുമായി കഴിയാന്‍ കാവല്നില്ക്കുന്നവരാണ് സൈനികര്‍. അവരുടെ നേരനുഭവങ്ങളാണ് കുട്ടികള്‍ അറിയാന്‍ പോകുന്നത്. മഞ്ഞുമലയായ സിയാച്ചിനില്‍ ഒരു പോറല്‍ പോലുമില്ലാതെ ഇന്ത്യന്‍ പതാക ഭദ്രമാകുന്നത് എങ്ങനെയെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇനി സൈനികരില്‍ നിന്ന് നേരിട്ട് കേള്‍ക്കാം. ആശയം സൈനികമേധാവിയുമായി പങ്കുവച്ചെന്നും ഏറെ താത്പര്യത്തോടെയായിരന്നു പ്രതികരണമെന്നും എച്ച് ആര് മന്ത്രാലയവൃത്തങ്ങള്‍ പറയുന്നു. സൈനികസേവനത്തില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് പുതിയ ഒരു കര്‍മമേഖല എന്ന ആശയം കൂടിയാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.
പി.ടി ക്ലാസുകള്‍ നിര്‍ബന്ധമാക്കിയും ദേശീയത, സൈനിക വിന്യാസം, ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആശയസംവാദം സംഘടിപ്പിച്ചുമായിരിക്കും സൈനിക അധ്യാപകരുടെ സേവനം. പദ്ധതിയുടെ ആദ്യഘട്ടം വിജയിച്ചാല്‍ രാജ്യത്തെ എല്ലാ സ്കൂളുകളിലും സൈനിക അധ്യാപകരെത്തും. സ്വകാര്യ സ്ക്കൂളുകളിലേക്കും താമസിയാതെ വിരമിച്ച പട്ടാളക്കാരുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. വിരമിച്ച സൈനികര്‍ക്കുള്ള വലിയ ആദരം കൂടിയാണ് ഇത്തരം നടപടികള്‍ എന്നും വിലയിരുത്തലുണ്ട്.
Discussion about this post