ഇന്ദിരാഗാന്ധിയെ വധിക്കാന്‍ വത്തിക്കാന്‍ ഖാലിസ്ഥാന്‍ മൂവ്‌മെന്റിന് ഫണ്ട് നല്‍കിയെന്ന് ആരോപണം ഉയരുന്നു. ചില സിഖ് വിഭാഗങ്ങള്‍ നടത്തിയ ഖാലിസ്ഥാന്‍ വാദത്തെ വത്തിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നതായും, തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കിയിരുന്നതായും മുന്‍ റോ ഏജന്റിന്റെ ബ്ലോഗിനെ ഉദ്ധരിച്ച് ചില ദേശീയ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലേഖനം പുറത്ത് വന്നു 1980. ല്‍ ചില സിഖ് സംഘടന നേതാക്കളുമായി വത്തിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നു. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും അവിടെ വച്ച് ഉറപ്പ് നല്‍കി. മറ്റ് മതസംഘടനകളിലുള്ള വത്തിക്കാന്റെ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് മുന്‍ റോ എജന്റ് തന്റെ ബ്ലോഗില്‍ വെളിപ്പെടുത്തിയതായി ലേഖനം പറയുന്നു.
ഖാലിസ്ഥാന്‍വാദികള്‍ക്ക് പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ പിന്തുണയും ഉണ്ടായിരുന്നു. 1984 ജൂണില്‍ ഓപ്പറേഷന്‍ ബ്ലുസ്റ്റാറിന് ശേഷം വത്തിക്കാന്‍ ഖാലിസ്ഥാന്‍വാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന സുപ്രധാന വിവപം റോ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറി. ഇന്ത്യയില്‍ വലിയ തോതിലുള്ള കലാപങ്ങള്‍ക്ക് സിഖ് തീവ്രവാദികള്‍ നീക്കം നടത്തുന്നതായി റഷ്യന്‍ ചാരസംഘടനയായ കെജിബിയും മറ്റ് ചില വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി എന്നാല്‍ സര്‍ക്കാര്‍ ഇതെല്ലാം അവഗണിക്കുകയായിരുന്നു.
ഇന്ദിരാഗാന്ധിയുടെ ജീവന് അപകടമുണ്ടെന്ന് രണ്ട് തവണ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി തന്നെ ഇത് അവഗണിച്ചു. സുരക്ഷ വിഭാഗത്തില്‍ സിഖുകാരെ നിലനിര്‍ത്തിയ ഇന്ദിരാഗാന്ധി അവരുടെ വെടിയേറ്റ് തന്നെ മരിച്ചു.
Discussion about this post