പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ കമാൻഡറുമായ സുലൈമാൻ ഷായെ വധിച്ചിരിക്കുകയാണ് സുരക്ഷാസേന. ഓപ്പറേഷൻ മഹാദേവെന്ന ദൗത്യത്തിലൂടെ അബു ഹംസ,യാസിർ എന്നീ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.ഇവരിൽനിന്ന് എകെ-47, യുഎസ് നിർമിത എം-4 കാർബൈൻ, റൈഫിളിൽനിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകൾ, വെടിയുണ്ടകൾ നിറച്ച മാഗസിനുകൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. മൂവരെയും ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകൾക്ക് ശേഷമാണ് സൈന്യം വധിച്ചത്.
ഭീകരവാദികളുടെ നീക്കങ്ങളേക്കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങൾ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങൾ വ്യക്തമായി. ഭീകരവാദികൾ ഉപയോഗിച്ച ചൈനീസ് നിർമിത അൾട്രാ ഹൈ ഫ്രീക്വൻസി റേഡിയോ (വാക്കി ടോക്കി) ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്.
ഭീകരവാദികളുടെ നീക്കങ്ങളേക്കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങൾ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങൾ വ്യക്തമായി. ഭീകരവാദികൾ ഉപയോഗിച്ച ചൈനീസ് നിർമിത അൾട്രാ ഹൈ ഫ്രീക്വൻസി റേഡിയോ (വാക്കി ടോക്കി) ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്.സാധാരണ റേഡിയോ സന്ദേശങ്ങൾ പോലെ ഇവ ചോർത്തിയെടുക്കാനാകില്ല. ഇവ സന്ദേശങ്ങൾ എൻക്രിപ്റ്റഡ് ആയിട്ടാണ് ഒരു സിസ്റ്റത്തിൽനിന്ന് മറ്റൊന്നിലേക്ക് പോവുക. എന്നാൽ ഈ ഫ്രീക്വൻസിയിലുള്ള ആശയവിനിമയം നടന്നുവെന്നതിന്റെ ഇലക്ട്രോണിക് മാപ്പിങ് കണ്ടെത്താനാകും. അങ്ങനെയാണ് ഭികരവാദികൾ ദാചീഗാം വനമേഖലയിലുണ്ടെന്ന് കണ്ടെത്തിയത്. ഈ വിവരങ്ങൾ പിന്തുടർന്ന സുരക്ഷാസേന ഭീകരവാദികൾ ലിദ്വാസിൽ മഹാദേവ കുന്നിന് സമീപം വനത്തിലൊളിച്ചുവെന്ന് വ്യക്തമായതോടെയാണ് ഓപ്പറേഷന് തുടക്കം കുറിച്ചത്. ഈ മേഖല കേന്ദ്രീകരിച്ചുള്ള ഭീകരവിരുദ്ധ നടപടിക്ക് അങ്ങനെ ഓപ്പറേഷൻ മഹാദേവ് എന്ന് പേരുമിട്ടു. ഏതാണ്ട് 14 ദിവസത്തോളമായി ഈ ഭീകരവാദികൾക്ക് പിന്നാലെയായിരുന്നു സുരക്ഷാസേന
Discussion about this post