ലഖ്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുതിയൊരു റെക്കോർഡ് നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. ഏറ്റവും കൂടുതൽ കാലം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന നേട്ടമാണ് ഇപ്പോൾ യോഗി ആദിത്യനാഥ് സ്വന്തമാക്കിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റെ റെക്കോർഡ് ആണ് യോഗി തിരുത്തിക്കുറിച്ചിരിക്കുന്നത്.
ഗോവിന്ദ് വല്ലഭ് പന്തിന്റെ 8 വർഷവും 127 ദിവസവും എന്ന റെക്കോർഡ് ആണ് യോഗി ആദിത്യനാഥ് തകർത്തത്. 8 വർഷവും 4 മാസവും 10 ദിവസവും ഭരണത്തിൽ പൂർത്തിയാക്കിയതോടെ ഇതുവരെ ഏറ്റവും കൂടുതൽ കാലം ഉത്തർപ്രദേശ് ഭരിച്ച മുഖ്യമന്ത്രിയായി യോഗി മാറി. 7 വർഷവും 127 ദിവസവും മുഖ്യമന്ത്രിയായിരുന്ന മായാവതി ആണ് മൂന്നാം സ്ഥാനത്തുള്ളത്.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ചരിത്രത്തിൽ യോഗി ആദിത്യനാഥി ന് മുൻപും ശേഷവും എന്ന രീതിയിൽ അടയാളപ്പെടുത്തുകയാണ്. കുറ്റകൃത്യങ്ങളും അരാജകത്വവും കൊണ്ട് കുപ്രസിദ്ധമായിരുന്ന ഉത്തർപ്രദേശിൽ ഇന്ന് ശക്തമായ നിയമവാഴ്ച നിലവിലുണ്ട്. ഗുണ്ടകളുടെയും മാഫിയകളുടെയും അഴിഞ്ഞാട്ടങ്ങൾ അവസാനിപ്പിച്ച് നിയമങ്ങൾക്ക് അനുസൃതമായി ജീവിക്കുന്ന ഒരു ജനതയെ വാർത്തെടുക്കാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ ശ്രമങ്ങൾ വലിയ രീതിയിൽ തന്നെ വിജയം കാണുന്നുണ്ട്. കൂടാതെ കഴിഞ്ഞ എട്ട് വർഷത്തിനിടെ യോഗി സർക്കാർ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, തൊഴിൽ എന്നീ മേഖലകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു.
Discussion about this post