ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പാകിസ്താന്റെ വാദങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്ജ്. ഫ്രാൻസിസ് ജോർജിന്റെ ഈ പ്രവൃത്തി ഇപ്പോൾ പാകിസ്താൻ മാധ്യമങ്ങൾ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടു എന്ന വാദമാണ് കോട്ടയത്ത് നിന്നുള്ള എംപിയായ ഫ്രാൻസിസ് ജോർജ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ സൈന്യവും ഇന്ത്യൻ പ്രതിരോധ മന്ത്രിയും ഉൾപ്പെടെ നിഷേധിച്ച പാകിസ്താന്റെ വാദങ്ങൾ ഇന്ത്യയിലെ ഒരു എംപി പാർലമെന്റിൽ പറയുന്നത് ആണ് ഇപ്പോൾ പാകിസ്താൻ മാധ്യമങ്ങളിലെ പ്രധാന വാർത്ത.
ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ പോലും വിശ്വാസമില്ലാത്ത പ്രതിപക്ഷം വിദേശ രാജ്യത്തുള്ളവർ പറയുന്നത് വിശ്വസിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇവർ പ്രതിപക്ഷത്ത് ഇരിക്കുന്നത് എന്നും അടുത്ത 20 വർഷവും ഇതുപോലെതന്നെ പ്രതിപക്ഷത്ത് ഇരിക്കും എന്നും അമിത് ഷാ ഇന്നലെ ലോക്സഭയിൽ മറുപടി നൽകിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടക്കുന്ന ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര അമിത് ഷായും ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്യും. കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ലോക്സഭയിൽ മറുപടി നൽകിയിരുന്നു.









Discussion about this post