മഹാരാഷ്ട്ര നിയമസഭയിലെ അംഗമായ ഒവൈസിയുടെ പാര്‍ട്ടി എം.എല്‍.എ വാരീസ് പത്താന് ഭാരത് മാതാ കീ ജെയ് വിളിക്കാന്‍ വിമുഖത കാണിച്ചത് ദേശദ്രോഹകരമാണെന്നാണ് കോണ്‍ഗ്രസ്. ദേശീയ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് നോക്കിയിരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എയും മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ പട്ടേല്‍ പറഞ്ഞു. രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ച പത്താനെതിരെ ശക്തമായ നടപടി വേണമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്
വാരിസ് പത്താന് എം.എല്‍.എയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് പിന്താങ്ങിയിരുന്നു. കോണ്‍ഗ്രസ് മാത്രമല്ല മഹാരാഷ്ട്രയില്‍ നിര്‍ണായക സ്വാധീനമുള്ള സെക്കുലര്‍ പാര്‍ട്ടിയായ എന്‍.സി.പിയും പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയില്‍ നിന്ന് ഇന്നലെ പത്താനെ സസ്പെന്റ് ചെയ്തിരുന്നു. കഴുത്തില്‍ കത്തി വച്ചാലും ഭാരത് മാതാ കി ജയ് എന്ന് വിളിക്കില്ല എന്ന അസദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് പത്താന് വിനയായത്.
Discussion about this post