തിരുവനന്തപുരം : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ക്രൈസ്തവസഭകൾ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ ആയിരുന്നു ബിഷപ്പ് വിമർശനമുന്നയിച്ചത്. ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്ന് പാംപ്ലാനി അഭിപ്രായപ്പെട്ടു.
സന്യാസിനികൾക്കും വൈദികർക്കും വഴി നടക്കാൻ പറ്റാത്ത വിധം ജനാധിപത്യം അപകടത്തിലായിരിക്കുകയാണ്. ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്.അവരെ നിലക്കുനിർത്താൻ ഭരിക്കുന്നവർ തയ്യാറാകണം. അതിന് കഴിയുന്നില്ലെങ്കിൽ രാജിവച്ചു പുറത്തു പോകണം എന്നും ബിഷപ്പ് പാംപ്ലാനി അഭിപ്രായപ്പെട്ടു.
കാലം മാപ്പ് നൽകാത്ത കാപാലികത്വമാണ് നടക്കുന്നതെന്ന് പറയാൻ സഭക്ക് മടിയില്ല. സഭയ്ക്ക് ഇതൊരു രാഷ്ട്രീയ വിഷയമല്ല. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിഷയത്തിൽ പക്കാ രാഷ്ട്രീയമാണ് പറയുന്നത്. ഭാരതത്തിന്റെ ഭരണഘടന നൽകുന്ന അവകാശത്തിന് വേണ്ടി മാത്രമാണ് സഭയുടെ പോരാട്ടം എന്നും തലശ്ശേരി ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.
Discussion about this post