വാഷിംഗ്ടൺ : അമേരിക്കൻ യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. എഫ്-35 യുദ്ധവിമാനമാണ് തകർന്നുവീണത്. യുഎസ് നാവികസേനയുടെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ കാലിഫോർണിയയിലെ നേവൽ എയർ സ്റ്റേഷൻ ലെമൂറിന് സമീപം തകർന്നുവീഴുകയായിരുന്നു.
വിമാനം തകരുന്നതിനു മുൻപ് പൈലറ്റ് സുരക്ഷിതനായി ഇജക്റ്റ് ചെയ്തതായി യുഎസ് നാവികസേന വ്യക്തമാക്കി. പ്രാദേശിക സമയം വൈകുന്നേരം 4:30 ഓടെയാണ് അപകടം നടന്നത്. മധ്യ കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ലെമൂർ നേവൽ എയർ സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്. നാവികസേനയുടെ എഫ്-35സി ലൈറ്റ്നിംഗ് II ജെറ്റ് ആണ് തകർന്നത്.
നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ബേസ് പ്രവർത്തനങ്ങളെ എത്രത്തോളം ബാധിച്ചുവെന്നോ നാവികസേന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 115 മില്യൺ ഡോളർ വിലവരുന്ന ലോകത്തിലെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ആയാണ് ഈ യുദ്ധവിമാനം അറിയപ്പെടുന്നത്. യുഎസ് പ്രതിരോധ ഭീമനായ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് വിമാനമാണ് F35.









Discussion about this post