ലഖ്‌നൗ : സൈനിക സ്കൂൾ വാനിലേക്ക് കാന്റർ ഇടിച്ചുകയറി അപകടം. ഒരു വിദ്യാർത്ഥി മരിച്ചു. ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിൽ ആണ് അപകടം നടന്നത്. സ്കൂൾ കുട്ടികളുമായി സഞ്ചരിച്ചിരുന്ന വാനിൽ അമിതവേഗതയിൽ വന്ന ആക്രികൾ കൊണ്ടുപോയിരുന്നു ചരക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആര്യ സിരോഹി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ കുട്ടികളെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. മീററ്റിലെ കങ്കാർഖേഡ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.









Discussion about this post