ഗാന്ധി നഗർ : ഇന്ത്യയിലെ ആദ്യത്തെ മെയ്ക്ക്-ഇൻ-ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്ത് ദീൻദയാൽ തുറമുഖ അതോറിറ്റി. ഗുജറാത്തിലെ കാണ്ട്‌ലയിൽ ആണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. സുസ്ഥിരതയെ പിന്തുണയ്ക്കുകയും നെറ്റ്-സീറോ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അഭിനന്ദനീയമായ ശ്രമമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
2025 മെയ് മാസത്തിൽ പ്രധാനമന്ത്രി മോദി ഭുജ് സന്ദർശിച്ച വേളയിൽ ആയിരുന്നു 10 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റിന് തറക്കല്ലിട്ടത്. നാലുമാസത്തിന് ശേഷം പ്ലാന്റ് പ്രവർത്തന സജ്ജമായിരിക്കുകയാണ്. ഈ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെ മെഗാവാട്ട് തോതിലുള്ള തദ്ദേശീയ ഗ്രീൻ ഹൈഡ്രജൻ സൗകര്യം ഒരുക്കുന്ന ആദ്യത്തെ ഇന്ത്യൻ തുറമുഖമായി കാണ്ട്‌ല മാറി.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ആണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ സമുദ്ര, ലോജിസ്റ്റിക്സ് മേഖലകളിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾക്കും നിർണായക നേട്ടമായി മാറിയിരിക്കുകയാണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്. 2070 ആകുമ്പോഴേക്കും നെറ്റ്-സീറോ കാർബൺ ഉദ്‌വമനം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.









Discussion about this post