ഭോപ്പാൽ : വിവാഹത്തിനു മുൻപ് മതം മാറണമെന്ന ആവശ്യം നിരസിച്ച ഹിന്ദു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശിനിയായ ഭാഗ്യശ്രീ നാംദേവ് ധനൂക്ക് ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പ്രതിയായ ഷെയ്ഖ് റയീസ് യുവതിയെ ക്രൂരമായി കൊന്നത്.
പ്രതി ഷെയ്ഖ് റയീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് റയീസ് ഭാഗ്യശ്രീ നാംദേവ് ധനൂക്കിന്റെ കഴുത്ത് അറുക്കുകയും ശരീരത്തിൽ നിരവധി തവണ കുത്തുകയും ചെയ്തതായാണ് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യുവതിയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹത്തിനും മതപരിവർത്തനത്തിനും വേണ്ടി ഷെയ്ഖ് റയീസ് വളരെക്കാലമായി ഭാഗ്യശ്രീയെ സമ്മർദ്ദം ചെലുത്തിയിരുന്നതായി സഹോദരി പോലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ കൊലപാതകം, അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഹിന്ദു സമൂഹം പോലീസ് സ്റ്റേഷനു മുൻപിൽ പ്രതിഷേധം നടത്തിവരികയാണ്.
Discussion about this post