“He is a warrior..
He is a real warrior..
He is someone that you want on your team..
He is that kind of character
He gives everything for India”..
ഇന്നത്തെ മത്സരശേഷം ഉള്ള പത്രസമ്മേളനത്തിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട്
ഇന്ത്യൻ താരം സിറാജിനെ കുറിച്ച്
പറഞ്ഞ വാക്കുകളാണ് ഇത്..
“അയാൾ ഒരു പോരാളിയാണ് ഒരു യഥാർത്ഥ പോരാളി.. അയാളെ പോലെയുള്ള ഒരാൾ ടീമിൽ ഉണ്ടാവണമെന്ന് ഏതൊരാളും ആഗ്രഹിക്കും, അയാൾ അയാളുടെ ഇന്ത്യൻ ടീമിന് വേണ്ടി എന്തും ചെയ്യും”…
രണ്ടുദിവസം മുൻപ് ഒരു ട്രോൾ പോലെയുള്ള മീം കണ്ടിരുന്നു “ബുമ്ര കൂടെ ഇല്ലാത്ത സിറാജിനെ ആണ് കൂടുതൽ പേടിക്കേണ്ടത്” എന്ന്.. സത്യത്തിൽ അതൊരു തമാശയല്ല വളരെ കൃത്യമായ നിരീക്ഷണമാണ്. പലപ്പോഴും പ്രധാന ബൗളർ എന്ന പദവി വഹിക്കുന്ന ബുമ്രയുടെ ഒരു പാർട്ണർ എന്ന നിലയ്ക്കാണ് സിറാജ് അവതരിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ ബുമ്ര ടീമിൽ ഇല്ലാതെ വരുന്ന സമയത്ത് പേസ് ഡിപ്പാർട്ട്മെന്റ്ന്റെ മുഴുവൻ ഭാരവും സിറാജിന്റെ തോളിൽ ആയിരിക്കും. പക്ഷേ അങ്ങനെ ഭാരം വരുമ്പോഴാണ് സിറാജിന്റെ ഉള്ളിലെ ഇപ്പോൾ മുകളിൽ റൂട്ട് പറഞ്ഞ ആ വാരിയർ ഉണർന്ന് എഴുന്നേൽക്കുന്നത്..
ഈ കളി തന്നെ ഉദാഹരണമായി നോക്കൂ..
5 ടെസ്റ്റില്‍ നിന്നായി 23 വിക്കറ്റുകള്‍ നേടി..
5 ടെസ്റ്റിലുമായി വിശ്രമമില്ലാതെ എറിഞ്ഞത് 1000 ൽ അധികം പന്തുകൾ. 5 ടെസ്റ്റിലും റെസ്റ്റില്ലാതെ കളിച്ച ഏക പേസ് ബൗളര്‍.. നിര്‍ണ്ണായകമായ അഞ്ചാം ടെസ്റ്റില്‍ 9 വിക്കറ്റെടുത്ത് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടുകൂടി പ്ലയര്‍ ഓഫ് ദ മാച് പുരസ്കാരവും നേടിയ താരം.. ഓവർസീസിൽ സിറാജ് അഞ്ചു വിക്കറ്റ് എടുത്ത കളികളിൽ 80 ശതമാനവും ഇന്ത്യ ജയിച്ചിട്ടെ ഉള്ളൂ എന്നതാണ് സിറാജിന്റെ പന്തേറിലെ
വിജയ കണക്കുകൾ..
സിറാജിനെ പെട്ടെന്നൊരു ദിവസം വന്നു പുകഴ്ത്തുകയാണ് എന്ന് തോന്നിയാൽ അതിൽ സംശയിക്കേണ്ടതില്ല. കാരണം ഒരു സമയത്ത് “ചെണ്ട സിറാജ്” എന്നായിരുന്നു സിറാജിന്റെ സ്വാഭാവികമായ വിളിപ്പേര്. പ്രത്യേകിച്ച് ഐപിഎൽ സമയത്തൊക്കെ ഭയങ്കരമായ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് സിറാജ്.. ബാറ്റിംഗിന് അനുകൂലമായ കളികൾ നടക്കുന്ന പുതിയ കാലത്തെ ക്രിക്കറ്റിൽ ഒരു ബൗളർക്ക് അത്ര പെട്ടെന്ന് ഒന്നും തന്നെ പേര് നന്നാക്കി കാണിച്ചു നാലുപേരോട് നല്ലത് പറയാൻ സാധിക്കില്ല എന്നത് സത്യമാണ്. പക്ഷേ സിറാജ് തന്റെ കഠിനമായ അധ്വാനം ഒന്നുകൊണ്ടുമാത്രം അത് ഇപ്പോൾ മാറ്റി എഴുതുന്നു..
ഈ പരമ്പരയിൽ തന്നെ ഇംഗ്ലണ്ടിലും ഇന്ത്യയിലും ആയി പേസ് പോളർമാർ മാറിമാറി വന്നു.. തിരിച്ചുവന്ന ആർച്ചറിനെ വീണ്ടും ഇംഗ്ലണ്ട് തിരിച്ചു വിളിച്ചു, മൂന്നു കളി കളിച്ച ബുംറ രണ്ട് കളി കളിച്ചില്ല. വർക് ലോഡ് മാനേജ്മെന്റ് ആയിരുന്നു കാരണം.. താരത്തിന് അമിത ജോലിഭാരം നൽകാതിരിക്കാൻ ഉള്ള ശ്രദ്ധ. എന്നാൽ സിറാജിന്റെ കാര്യത്തിൽ വരുമ്പോൾ അങ്ങനെ ഒന്നുമില്ല, എതിർനിരയിലെ ഓപ്പണർമാർക്കെതിരെ ആദ്യ ഓവർ എറിയണമോ? എറിയാം.. കളിയുടെ മധ്യഭാഗത്ത് വന്ന് ന്യൂ സ്പെൽ ചെയ്യണമോ? ചെയ്യാം.. അവസാനത്തെ വാലറ്റത്തിന് നേരെ വന്ന് എറിഞ്ഞു വാഷ് ഔട്ട് ആക്കണമോ? ആക്കാം.. സെറ്റിൽ ആയ ബാറ്റ്സ്മാനെ കളിക്കു വേണ്ടിയുള്ള അഗ്രഷൻ കാണിച്ച് പിരി കയറ്റണമോ? കയറ്റാം.. ഇത്തരത്തിൽ എന്തും ചെയ്യാനാവും സിറാജിനു, വിശ്രമം, ക്ഷീണം, പകരക്കാരനെ വേണം ഇതൊന്നും ഡിമാൻഡ് ചെയ്യാറില്ല കക്ഷി.. ഇന്നലെ കളി നടക്കുന്ന സമയത്ത് റൂട്ടിനെതിരെ നല്ല രണ്ടു മൂന്നു ഡെലിവറി എറിഞ്ഞ് ആ ബോളുകളിൾ റൂട്ട് റൺസ് സ്കോർ ചെയ്തപ്പോൾ ഫോളോ ത്രൂ കഴിഞ്ഞ് പിച്ചിലേക്ക് നടന്നു തിരിഞ്ഞു നടക്കാൻ തുടങ്ങുന്ന സിറാജിനോട് സ്ലിപ്പിൽ നിന്നും KL രാഹുൽ ഓടിവന്ന് പറഞ്ഞു .. “നല്ല ബോളുകൾ തന്നെയാണ് നീ എറിയുന്നത്, അവർ അടിക്കുന്നത് നോക്കണ്ട ഇതേപോലെ എറിയു വികറ്റ് കിട്ടും”…എന്നു, ഇത് തന്നെയാണ് സിറാജിന്റെ മന്ത്രം.. എറിയുക എറിയുക എറിഞ്ഞു കൊണ്ടേയിരിക്കുക..
കളിയിൽ സിറാജ് കാണിക്കുന്ന അഗ്രഷനാണ് പലരും കളിയാക്കിയോ വിമർശനമായോ പറയാറ്. ഒരു പേസ് ബൗളർക്ക് പ്രത്യേകിച്ച് SENA – യിൽ കളിക്കുമ്പോൾ നല്ല ബൗളിംഗ് സ്കില്ലിന്റെ ഒപ്പം ഇത്തരത്തിലുള്ള അഗ്രക്ഷനും വേണം. പണ്ട് തനിക്ക് നേരെ ബൗൻസർ എറിഞ്ഞ ജവഗൽ ശ്രീനാഥിനെ പോണ്ടിംഗ് അങ്ങോട്ട് ചെന്ന് തെറി പറഞ്ഞപ്പോൾ ‘സോറി അബദ്ധം പറ്റി’ എന്ന തരത്തിൽ കൈ ഉയർത്തി കാണിച്ച് മിണ്ടാതെ
തിരിച്ചു നടന്നു പോയ ആളാണ് ജവഗൽ ശ്രീനാഥ്.. അത് അവരുടെ കുറ്റമല്ല അവരുടെ അന്നത്തെ അഗ്രഷൻ അല്ലെങ്കിൽ പ്രതികരണ തോത് കുറവായിരുന്നു എന്നതായിരുന്നു സംഭവം.. പക്ഷേ ഇന്ന് അങ്ങനെയല്ല കാലഘട്ടം.. അവിടെനിന്നും ഗാംഗുലിയും, ധോണിയും, രോഹിത്തും, കോഹ്ലിയും ക്യാപ്റ്റൻ തൊപ്പി അണിഞ്ഞ് ടീമിനെ നയിച്ചു പുതിയൊരു ട്രാക്കിലേക്ക് കയറ്റി അവർ തൊപ്പി അഴിച്ചുവച്ചു.. അതിന്റെ ഭാഗമായി ഇന്നുള്ള ടീമിന്റെ മൊത്തത്തിലുള്ള ആറ്റിറ്റ്യൂഡിൽ ഭയങ്കരമായ മാറ്റം വന്നു.. “എന്റെ വിക്കറ്റ് എടുക്കാൻ നിനക്ക് സാധിക്കില്ല” എന്ന് മുഖത്ത് നോക്കിപ്പറഞ്ഞ ഇംഗ്ളണ്ട് ഓപ്പണർ ബെൻ ഡക്കറ്റിനെ അങ്ങോട്ട് ചെന്ന് ചൊറിഞ്ഞ് അതേപോലെ ഒരു ഷോട്ടിനു പ്രേരിപ്പിച്ച് ആ ഷോട്ട് എടുക്കുന്നതിനിടയിൽ വിക്കറ്റ് എടുത്തു തോളിൽ കയ്യിട്ട് പറഞ്ഞയച്ച ആകാശ് ദീപ് ഒരു ഉദാഹരണം ആണ്.. അതുതന്നെയാണ് സിറാജും ചെയ്യാറ്, ഇന്ന് പത്രസമ്മേളനത്തിൽ ജോ റൂട്ട് പറഞ്ഞതിൽ അതും ഉണ്ട്.. “കളിക്കുവേണ്ടിയുള്ള ഫേക്ക് അഗ്രഷൻ ഗ്രൗണ്ടിൽ കാണിക്കുന്ന ആളാണ് സിറാജ്, പക്ഷേ പിന്നീട് നല്ലൊരു ചിരിയും അയാൾ ചിരിക്കും”.. എന്നു..
എന്തായാലും സിറാജിന്റെയും കൂടി മികവിൽ വിജയത്തോളം തിളക്കമുള്ള ഒരു സമനിലയാണ് ഇന്ത്യ ഇന്ന് നേടിയത്. ഇനിയുള്ള കളികളിലും ടീമിന്റെ കുന്തമുന ആവാൻ സിറാജിന് സാധിക്കട്ടെ..
ആശംസകൾ സിറാജ്..
ആശംസകൾ ടീം ഇന്ത്യ..









Discussion about this post