ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കിടക്കാൻ ശ്രമിച്ച ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. അഞ്ച് ബംഗ്ലാദേശി പൗരന്മാരെയാണ് സുരക്ഷ ഏജൻസികൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്റലിജൻസ് ഏജൻസികൾ ഇവരെ ചോദ്യം ചെയ്യാൻ ആരംഭിച്ചു.
20-25 വയസ്സ് പ്രായമുള്ള അഞ്ച് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തതായാണ് സുരക്ഷ ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്. ചെങ്കോട്ട പ്രവേശന നിയന്ത്രണത്തിന് വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല എന്നാണ് സൂചന.
അന്വേഷണത്തിൽ പ്രതികൾ ഏകദേശം 3-4 മാസം മുമ്പ് ഇന്ത്യയിൽ അനധികൃതമായി എത്തിയ ബംഗ്ലാദേശി പൗരന്മാരാണെന്ന് കണ്ടെത്തി. അവർ ഡൽഹിയിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു. ജൂലൈ 15 മുതൽ ചെങ്കോട്ട പൊതുജനങ്ങൾക്ക് അടച്ചിട്ടിരിക്കുന്ന കാര്യം അറിയാത്തതിനാലാണ് അവർ ചെങ്കോട്ട കാണാൻ വന്നത് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം പ്രതികളെ നിയമപരമായി നാടുകടത്തും എന്ന് സുരക്ഷ ഏജൻസികൾ വ്യക്തമാക്കി.









Discussion about this post