ഡെറാഡൂൺ ; വയനാട് ഉരുൾപൊട്ടലിന് സമാനമായി ഉത്തരാഖണ്ഡിൽ ഇരച്ചെത്തിയ പ്രളയജലം ഒരു ടൂറിസ്റ്റ് മേഖലയെ ഒന്നാകെ നാമാവശേഷമാക്കി. ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലെ ഖീർഗംഗയിലാണ് ഈ നടുക്കുന്ന ദുരന്തമുണ്ടായത്. മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമാണ് വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ കാരണമായത്. അപകടത്തിൽ നൂറുകണക്കിന് പേരെ കാണാതായി.
ഖീർ ഗംഗ നദിയിലൂടെ ഒഴുകിയെത്തിയ പ്രണയജലം വീടുകളും റിസോർട്ടുകളും തകർത്തെറിഞ്ഞു. ധരാലി മാർക്കറ്റ് പൂർണ്ണമായും നശിച്ചു. നിരവധി ഹോട്ടലുകളും കടകളും നശിച്ചു. ഇന്ത്യൻ സൈന്യവും പോലീസും എസ്ഡിആർഎഫ് സംഘവും ഭട്വാഡിയിലേക്ക് പുറപ്പെട്ടു. തകർന്ന കെട്ടിടങ്ങൾക്കിടയിലായി നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഈ പ്രദേശം കൂടുതൽ ടൂറിസ്റ്റ് ഹോട്ടലുകൾ സ്ഥിതിചെയ്യുന്ന മേഖലയായതിനാൽ അപകടത്തിൽപ്പെട്ട ആളുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ലഭ്യമായിട്ടില്ല.
ഞായറാഴ്ച രാത്രി മുതൽ ഉത്തരകാശി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇതിന് പിന്നാലെയാണ് മേഘവിസ്ഫോടനവും ഉണ്ടായിരിക്കുന്നത്. യമുനോത്രി ഹൈവേയുടെ ഏകദേശം 25 മീറ്ററോളം ഇടിഞ്ഞുവീണതിനാൽ ഈ പ്രദേശത്തെ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.









Discussion about this post