ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ഖീർ ഗംഗയിലെ മിന്നൽ പ്രളയത്തെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ. ധരാലി ദുരന്തത്തിൽ ഇതുവരെ നാല് പേർ മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ ഒഴുക്കിൽ ഡസൻ കണക്കിന് ആളുകൾ ഒലിച്ചുപോയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദുരന്തഭൂമിയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഐടിബിപി ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
150 പേരെ ഉടൻ സ്ഥലത്തേക്ക് വിന്യസിച്ചുവെന്നും 10 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും സൈന്യം അറിയിച്ചു. ഇതുവരെ 20 ലധികം സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെ ഹർഷിലിലെ സൈന്യത്തിന്റെ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ധരാലി ദുരന്തത്തിന് മണിക്കൂറുകൾക്ക് ശേഷം ഉത്തരകാശിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ സുഖി ടോപ്പിൽ മേഘവിസ്ഫോടനവും ഉരുൾപൊട്ടലും ഉണ്ടായി. ഇവിടെ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട് എങ്കിലും ജീവകാലിയോ അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചതായും രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുനൽകിയതായും അറിയിച്ചു.









Discussion about this post