അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും ജോൺ ഹോപ്കിൻസ് സർവകലാശാല പ്രൊഫസറുമായ സ്റ്റീവ് ഹാങ്കെ. ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കെതിരെ ഒരു വ്യാപാര യുദ്ധം ആരംഭിച്ചുകൊണ്ട് ട്രംപ് ‘സ്വയം നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ട്രംപിന്റെ താരിഫ് തീരുമാനം ‘തികച്ചും അസംബന്ധം’ ആണെന്നും അദ്ദേഹം വിമർശിച്ചു.
‘പ്രധാന കാര്യം നെപ്പോളിയന്റെ ഉപദേശം പിന്തുടരുക എന്നതാണ് – സ്വയം നശിപ്പിക്കുന്ന പ്രക്രിയയിൽ ഒരിക്കലും ഒരു ശത്രുവിനെ തടസ്സപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് സ്വയം നശിപ്പിക്കുകയാണെന്ന് ഞാൻ കരുതുന്നു,’ പ്രൊഫസർ ഹാങ്കെ പറഞ്ഞു.
അമേരിക്കക്കാരുടെ ചെലവ് മൊത്തം ദേശീയ ഉൽപാദനത്തേക്കാൾ കൂടുതലായതിനാൽ യുഎസിൽ വലിയ വ്യാപാര കമ്മി ഉണ്ടെന്ന് പ്രൊഫസർ ഹാങ്കെ അവകാശപ്പെട്ടു. ‘അപ്പോൾ സാമ്പത്തികശാസ്ത്രം പൂർണ്ണമായും തെറ്റാണ്. ട്രംപിന്റെ താരിഫ് സാമ്പത്തികശാസ്ത്രം തീർത്തും അസംബന്ധമാണ്,’ അദ്ദേഹം പറഞ്ഞു.









Discussion about this post