കൊച്ചി : നടന് കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട ഹൈക്കോടതിയെ സമീപിക്കും.മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മണിയുടെ ശരീരത്തില്‍ വിഷാംശം എങ്ങനെ വന്നുവെന്നും മദ്യത്തില്‍ നിന്നുമാണ് വിഷം ഉള്ളില്ച്ചെന്നതെങ്കില് അത് ആര് എത്തിച്ചതാണെന്നും കണ്ടെത്തണമെന്നാണ് ആവശ്യം.മണിയുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരാന്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു
Discussion about this post