മദ്യവിൽപ്പന ഓൺലൈനിലാക്കാൻ ശുപാർശയുമായി ബിവറേജസ് കോർപറേഷൻ. ഇതിനാവശ്യമായ മൊബൈൽ ആപ്പ് നിർമിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. മദ്യം ഡെലിവറി ചെയ്യാൻ സ്വിഗ്ഗി താത്പര്യം അറിയിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.
ഓൺലൈൻ വഴി ഇരുപത്തിമൂന്ന് വയസ് പൂർത്തിയായവർക്ക് മാത്രം മദ്യം നൽകാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വയസ് എത്രയെന്ന് ഉറപ്പിക്കും. മൂന്ന് ലിറ്റർ വരെ ഒരു സമയം ഓർഡർ ചെയ്യാനാകും. മദ്യ വിതരണത്തിന്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനികൾക്കായിരിക്കും. കൂടുതൽ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കാനാണ് തീരുമാനമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.അനുകൂലമായ തീരുമാനമുണ്ടായാൽ ഉടൻ വാതിൽപ്പടി മദ്യവിതരണം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് നിലവിൽ ഓൺലൈൻ മദ്യവിൽപന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വരുമാനം വർദ്ധിപ്പിക്കാൻ പല വഴികൾ ആലോചിക്കേണ്ടിവരും. എന്നാൽ ഇപ്പോൾ ഓൺലൈൻ മദ്യവിൽപനയെക്കുറിച്ച് ചിന്തിക്കുന്നില്ല.
Discussion about this post