സോള്‍: ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. .ഉത്തരകൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ ഇരു രാജ്യങ്ങളുടെ ഇടയിലുള്ള കടലിലേക്കായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണകൊറിയയുടെ സൈനിക മേധാവികളുടെ സംയുക്ത ഓഫിസ് അറിയിച്ചു. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറുള്ള സുക്‌ചോണില്‍ നിന്നു പ്രാദേശിക സമയം പുലര്‍ച്ചെ 5.55നായിരുന്നു വിക്ഷേപണം. 1,300 കിലോമീറ്റര്‍ ദൂരപരിധിയുള്ള റോഡോങ് മിസൈലാണ് ഇതെന്ന് ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഉത്തരകൊറിയ പരീക്ഷണം നടത്തിയത് ജപ്പാന്‍ കടലിലേക്കാണെന്ന് ജപ്പാന്‍ അറിയിച്ചു.സംഭവത്തില്‍ ജപ്പാന്‍ പ്രതിഷേധംഅറിയിച്ചിട്ടുണ്ട്.ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യോങ്ങില്‍ നിന്ന് ജപ്പാന്റെ പടിഞ്ഞാറന്‍ തീരനഗരമായ കനാസാവയിലേക്ക് 996 കിലോമാറ്ററാണ് ഉള്ളത്. പ്യോങ്‌യോങിനു വടക്കുനിന്ന് മിസൈല്‍ അയച്ചാലും ഇരു രാജ്യങ്ങളുടെയും ഇടയിലുള്ള കടല്‍ ഭൂരിഭാഗവും മിസൈല്‍ കടക്കും. അതേസമയം, ജപ്പാനെ ശല്യപ്പെടുത്തുകയല്ല, യുഎസ്, ദക്ഷിണ കൊറിയന്‍ സംയുക്ത സൈനികാഭ്യാസം തടസ്സപ്പെടുത്തുകയായിരുന്നു ഉത്തര കൊറിയയുടെ ലക്ഷ്യമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് െചയ്തു.
Discussion about this post