മുലകുടി മാറാത്ത കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒന്നാണ് പാസിഫയറുകൾ. മുലയൂട്ടുന്നതിന് സമാനമായ ഒരു തോന്നൽ കുഞ്ഞുങ്ങളിൽ സൃഷ്ടിക്കാനും കരയുന്ന കുഞ്ഞുങ്ങളെ അടക്കിയിരുത്താനും ഇത് ഉപയോഗിക്കുന്നു.കയ്യിൽ കിട്ടുന്നതെന്തും വായിലിടുന്ന ശീലമുള്ള കുട്ടികളുണ്ട്. ഇതിന് പാസിഫയർ നല്ലൊരു പരിഹാരമാണ്. ഇത് വായിൽ വയ്ക്കുന്നത് മറ്റു സാധനങ്ങൾ വായിലിടാനുള്ള തോന്നൽ കുറയ്ക്കും.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ പാസിഫയറാണ് ട്രെൻഡ്. പാസിഫയർ ഉപയോഗിക്കുന്ന കുഞ്ഞുങ്ങളാണ് താരമാകുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. പ്രായപൂർത്തിയായ ആൺകുട്ടികളും പെൺകുട്ടികളും ആണ് ഒരു പോലെ പാസിഫയർ ഉപയോഗിക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നത്. വിഷാദരേഗത്തിൽ നിന്ന് താത്ക്കാലിക ആശ്വാസം ലഭിക്കാനും നല്ല ഉറക്കം കിട്ടാനുമൊക്കെ പാസിഫയറുകൾ ഉപയോഗിക്കാൻ തുടങ്ങി ഇപ്പോഴത് ട്രെൻഡായി മാറുകയായിരുന്നു.
എന്നാൽ ചൈനയിലും ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സമീപ ദിവസങ്ങളിൽ ഒരു ട്രെൻഡായി മാറിയിരിക്കുന്ന പാസിഫയറുകളുടെ ദീർഘകാല ഉപയോഗം താടിയെല്ലുകളുടെ കാഠിന്യം, പല്ലുകളുടെ സ്ഥാനചലനം, ഉറക്കത്തിൽ ഉപയോഗിക്കുമ്പോൾ ശ്വാസംമുട്ടൽ എന്നിവയ്ക്ക് കാരണമാകുമെന്ന് മെഡിക്കൽ പ്രൊഫഷണലുകൾ മുന്നറിയിപ്പ് നൽകുന്നു. ദിവസം മൂന്ന് മണിക്കൂർ പാസിഫയർ ഉപയോ?ഗിക്കുന്ന ഒരാളുടെ പല്ലുകൾ ഒരുവർഷത്തിനുള്ളിൽ സ്ഥാനം മാറാൻ സാധ്യതയുണ്ട് എന്നും ഡോക്ടർ പറഞ്ഞു.
ഓഗസ്റ്റ് 3 ലെ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് പ്രകാരം, ചില റീട്ടെയിലർമാർ പ്രതിമാസം 2,000-ത്തിലധികം മുതിർന്നവർക്കുള്ള പാസിഫയറുകൾ വിൽക്കുന്നുണ്ട്. മുതിർന്നവർക്കുള്ള ഈ പാസിഫയറുകൾ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പാസിഫയറുകളേക്കാൾ വലുതാണ് എന്നാണ് പറയുന്നത്. 10 മുതൽ 500 യുവാൻ വരെ (123 രൂപ മുതൽ 6,100 രൂപ വരെ) വ്യത്യസ്തമായ വിലയ്ക്ക് അവ ലഭ്യമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.













Discussion about this post