കോഴിക്കോട് : വോട്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിൽ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന വോട്ട് ക്രമക്കേട് വെളിപ്പെടുത്തി മുസ്ലിം ലീഗ്. കോഴിക്കോട് കോർപ്പറേഷനിൽ നിരവധി വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട് എന്നാണ് മുസ്ലിലീഗ് നേതാവ് എം കെ മുനീർ എംഎൽഎ ആരോപണമുന്നയിക്കുന്നത്. മാറാട് ഡിവിഷനിൽ ഒരു വീട് നമ്പറിൽ മാത്രം 327 വോട്ടാണ് ചേർത്തിരിക്കുന്നതെന്നും മുനീർ അറിയിച്ചു.
ആളുകൾ ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് വോട്ടുകൾ ചേർത്തതായും എം കെ മുനീർ വ്യക്തമാക്കി. ഇത് കോഴിക്കോട് കോർപ്പറേഷനിലെ ഒരു ഡിവിഷനിലെ ഒരു വീട് നമ്പറിൽ മാത്രം ചേർത്ത വോട്ടാണ്. ഇങ്ങനെ എത്രയിടങ്ങളിൽ ഉണ്ടായിട്ടുണ്ടാകുമെന്നും മുനീർ ചോദിച്ചു.
തെരഞ്ഞെടുപ്പ് സംവിധാനത്തോടുള്ള ജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്ന സംഭവങ്ങളാണ് ഇതെന്ന് എം കെ മുനീർ അഭിപ്രായപ്പെട്ടു . തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. മഹാരാഷ്ട്രയും കർണാടകയെയും കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ കേരളവും ഒട്ടും മോശമല്ല എന്നും മുനീർ സൂചിപ്പിച്ചു.
Discussion about this post