അമേരിക്കയിലെ ഇന്ത്യാനയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. ഓഗസ്റ്റ് 10 ന് രാത്രിഇന്ത്യാനയിലെ ഗ്രീൻവുഡിലുള്ള ബാപ്സ് (ബിഎപിഎസ്) സ്വാമിനാരായൺ ക്ഷേത്രത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്.
ക്ഷേത്രഫലകത്തിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയാണ് വിദ്വേഷകരമായപരാമർശങ്ങൾ നടത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അധികൃതർഅന്വേഷിച്ചുവരികയാണെന്നാണ് വിവരം.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ഹിന്ദു ക്ഷേത്രത്തിനു നേരെ ഈ വർഷം ഇത് മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്.
Discussion about this post