ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ പോലീസ് കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ രാത്രി ആലുവയിലെത്തിയാണ്മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്.
2014ലാണ് കേസിനാസ്പദമായ സംഭവമെന്നാണു വിവരം. സിനിമയിൽ അഭിനയിപ്പിക്കാമെന്നുവാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്നാട്ടിലെത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻശ്രമിച്ചെന്നാണു പരാതി. നടൻ ബാലചന്ദ്ര മേനോൻ നൽകിയ അപകീർത്തിക്കേസിൽ മിനു മുനീർഅറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയത്.
സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെവെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയത്ത് നിരവധി നടന്മാർക്കെതിരെ മിനു മുനീർലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചുഎന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.
Discussion about this post