തുടർന്നും പ്രകോപനമുണ്ടാക്കിയാല്‍ പാകിസ്താന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുമെന്ന തരത്തിലുള്ള വിദ്വേഷപരമായ പ്രസ്താവനകള്‍ പാകിസ്താൻനേതൃത്വത്തില്‍ നിന്ന് തുടരെത്തുടരെ ഉണ്ടാകുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. സ്വന്തംപരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള പാകിസ്താന്റെ പ്രവര്‍ത്തനരീതിയാണിതെന്ന് വിദേശകാര്യമന്ത്രാലായ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാകിസ്താൻ കരസേന മേധാവി അസീം മുനീർ മുഴക്കുന്ന വീരവാദങ്ങൾ സ്വന്തം തോൽവിമറയ്ക്കാനാണ്. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ അന്താരാഷ്ട്ര തർക്ക പരിഹാര കോടതിഇടപെടുന്നത് അംഗീകരിക്കില്ല. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത് പാകിസ്താൻ നിർത്തുന്നത് വരെ കരാർ റദ്ദാക്കിയ നടപടി തുടരും. അമേരിക്കയുമായുള്ളബന്ധം മാറ്റമില്ലാതെ തുടരുമെന്നും ഇന്ത്യ അമേരിക്ക സംയുക്ത സൈനീക അഭ്യാസം അലാസ്കയിൽഈ മാസം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post