തൃശ്ശൂർ : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആണ് ഓഗസ്റ്റ് 16ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.
സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും കലക്ടർ അറിയിച്ചു.
സംസ്ഥാനത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം നിലവിൽ 9 ജില്ലകളിൽ യെല്ലോ അലെർട്ട് ആണുള്ളത്. അതേസമയം തൃശ്ശൂരിൽ അടുത്ത മൂന്നു മണിക്കൂർ സമയത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനാൽ വാമനപുരം നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post