ന്യൂഡൽഹി : അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ നാല് നഗരങ്ങളിൽ ആയിരിക്കും മെസി സന്ദർശനം നടത്തുന്നത്. കേരളത്തിലേക്ക് മെസി വരില്ല.
‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ എന്ന സന്ദർശന പരിപാടിയുടെ ഭാഗമായാണ് മെസി ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തുന്നത്.
ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലേക്ക് ആണ് മെസി ആദ്യം എത്തുന്നത്. 13ന് അഹമ്മദാബാദ് സന്ദർശിക്കും. 14ന് മുംബൈയിലും 15ന് ഡൽഹിയിലും സന്ദർശനം നടത്തും. ഈ നഗരങ്ങളിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
ഇന്ത്യൻ സന്ദർശനത്തിന് മെസിയുടെ ഏജന്‍റ് കൂടിയായ പിതാവ് ജോര്‍ജ് മെസിയുടെയും സംഘത്തിന്‍റെയും അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത ആണ് വ്യക്തമാക്കിയത്. മെസിയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ സംഘാടകനാണ് അദ്ദേഹം. ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മെസി തന്നെ തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ സന്ദർശിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്നും സതാദ്രു ദത്ത അറിയിച്ചു.
Discussion about this post