ശ്രീനഗർ : കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും മൂലമുണ്ടായ ദുരന്തത്തിൽ വലിയ തോതിലുള്ള ജീവഹാനിക്ക് കാരണമായത് അശ്രദ്ധമൂലമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഉൾപ്പെടെ ഈ മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ദുരന്തം ഉണ്ടാകുന്നതിന് 6 ദിവസങ്ങൾക്ക് മുൻപ് തന്നെ കിഷ്ത്വാറിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായ ആറു ദിവസങ്ങൾ റെഡ് അലർട്ട് ആയിരുന്നു കിഷ്ത്വാറിൽ ഉണ്ടായിരുന്നത്. ശക്തമായ മഴ ഉണ്ടായിരുന്നിട്ടും മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 60 പേരാണ് ഈ പ്രദേശത്ത് മരിച്ചത്.
മരിച്ചവരിൽ ഭൂരിഭാഗവും തീർത്ഥാടകരായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ട് സൈനികരും വീരമൃത്യു വരിച്ചു. നിരവധി വീടുകളും ഒരു മാർക്കറ്റും ഒരു കമ്മ്യൂണിറ്റി അടുക്കളയും വെള്ളപ്പൊക്കത്തിൽ പൂർണ്ണമായി തകർന്നു. മൂന്ന് ക്ഷേത്രങ്ങൾ, നാല് വാട്ടർ മില്ലുകൾ, 30 മീറ്റർ നീളമുള്ള ഒരു പാലം, ഒരു ഡസനിലധികം വാഹനങ്ങൾ എന്നിവയും വെള്ളപ്പൊക്കത്തിൽ തകർന്നു.
Discussion about this post