ചണ്ഡീഗഡ് : ഗുരുഗ്രാമിൽ മണപ്പുറം ഗോൾഡ് ലോൺ ശാഖയിൽ നിന്നും പണം കൊള്ളയടിച്ചു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കിൻമുനയിൽ നിർത്തിക്കൊണ്ടായിരുന്നു കൊള്ള നടത്തിയത്. ഒമ്പതര ലക്ഷം രൂപയാണ് കവർന്നത്.
സെക്ടർ-5 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷീത്‌ല കോളനിയിൽ സ്ഥിതി ചെയ്യുന്ന മണപ്പുറം ഗോൾഡ് ലോൺ ശാഖയിൽ നിന്നുമാണ് കവർച്ച നടത്തിയത്. ആഭരണങ്ങൾ കവർച്ച ചെയ്തോ എന്ന് ഓഫീസ് ജീവനക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവരം ലഭിച്ചയുടൻ സെക്ടർ-5 പോലീസ് സ്റ്റേഷനിലെ പോലീസ് സംഘം സ്ഥലത്തെത്തി. അക്രമികളെ പിടികൂടാൻ പോലീസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ബ്രാഞ്ച് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും. മോഷണത്തിനിടയിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ആയുധധാരികളായ 5 പേരായിരുന്നു മോഷണ സംഘത്തിൽ ഉണ്ടായിരുന്നത്. സ്ഥാപനത്തിൽ തിരക്ക് കുറവുള്ള സമയം നോക്കിയാണ് ആക്രമികൾ അകത്തു കടന്ന് കൊള്ള നടത്തിയത്.
Discussion about this post